കൊല്ലം : ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കൊല്ലം എംഎല്‍എ എം.മുകേഷിനെതിരേ പ്രതിഷേധവുമായി കെഎസ്യു. എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ചൂരലുമായി പ്രകടനം നടത്തി.
പെരുമാറ്റം തിരുത്തിയില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും കെഎസ്യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സന്നാഹം ഓഫീസിന് മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലത്തു നിന്നും വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് മുകേഷ് പരുഷമായി സംസാരിച്ചത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു.