കെഎസ്‌യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി – ഷാനിമോള്‍ ഉസ്മാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കെഎസ്‌യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ഷാനിമോള്‍ ആരോപിക്കുന്നത്. വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെഎസ്‌യു ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചത്.

കെഎസ്‌യു പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുമുണ്ടായി. പിന്നാലെ കെപിസിസിയില്‍ നിന്ന് കെഎസ്‌യു ചുമതലയുള്ള നേതാക്കള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. വിടി ബല്‍റാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇരുവരും അറിയിച്ചു. കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതിലാണ് നേതാക്കള്‍ക്ക് അതൃപ്തി. 25 അംഗ പട്ടിക മതി സംസ്ഥാന കെഎസ്‌യുവിനെന്ന് നിര്‍ബന്ധം പിടിച്ച ശേഷം 80 അംഗ പട്ടിക തയ്യാറാക്കിയതും കെഎസ്‌യു നേതൃത്വത്തില്‍ അവിവാഹിതര്‍ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...