കെഎസ് യുവിന്റെ എസ് പി ഓഫീസ് മാർച്ചിനുനേരെ ലാത്തിച്ചാർജ് ; നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ പോലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

കേരളം ഇന്നുവരെ അഭിമുഖീകരിക്കാത്ത നിലയിൽ കൊള്ളയും കള്ളക്കടത്തും നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നു. ഇതിനെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന ഡ്രാക്കുളകളായി പിണറായിയുടെ പോലീസ് മാറിയിരിക്കുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്  കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയി പറഞ്ഞു.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെഎസ്‌യു ജില്ലാ ഭാരവാഹികളായ രാഹുൽ കൈതയ്ക്കൽ, ആഘോഷ് വി സുരേഷ്, റെനോ പി രാജൻ, റോബിൻ മോൻസി, നെസ്മൽ കാവിള, അലൻ ജിയോ മൈക്കിൾ, നന്ദു ഹരി, അൽഷിഫാ മുഹമ്മദ്‌, അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി, സുബ്ഹാൻ അബ്ദുൽ മുത്തലിബ്, നന്ദു ഹരി, അഭിജിത്ത് സോമൻ, ജോമി വർഗീസ്, ഇജാസ് ഖാൻ എന്നിവർക്ക് പരിക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...