പാര്‍ട്ടി വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍കിഴവന്മാര്‍ ; കോണ്‍​ഗ്രസ് ​ഗ്രൂപ്പ് യോഗത്തിനെതിരെ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍​ഗ്രസിലെ ​ഗ്രൂപ്പ് യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റംഷാദ്. വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍കിഴവന്മാര്‍. ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോ എന്നും റംഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടിയുടെ ബാറ്റണ്‍, കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവര്‍ക്ക് നല്‍കി നിങ്ങള്‍ വിശ്രമിക്കുക. അതിനുള്ള വിധിയാണ് മേയ് രണ്ടിന് വന്നത്. നിങ്ങളിനിയും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തിരുത്തുവാന്‍ തുടങ്ങും. അപ്പോള്‍ നിങ്ങള്‍ നാണം കെട്ടിറങ്ങേണ്ടി വരുമെന്നും റംഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പി. റംഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജന്‍ നല്‍കുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടല്‍ കിഴവന്മാര്‍. ഗ്രൂപ്പ് യോഗം ചേര്‍ന്നത് പാര്‍ട്ടിക്ക് ശക്തി പകരുവാനാണോ?
പാര്‍ട്ടിയുടെ ബാറ്റണ്‍ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവര്‍ക്ക് നല്‍കി നിങ്ങള്‍ വിശ്രമിക്കുക, അതിനുള്ള വിധിയാണ് may 2 ന് വന്നത്. നിങ്ങളിനിയും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ പ്രവര്‍ത്തകര്‍ തിരുത്തുവാന്‍ തുടങ്ങും, അപ്പോള്‍ നിങ്ങള്‍ നാണം കെട്ടിറങ്ങേണ്ടി വരും…

കോണ്‍​ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ ആര്യാടന്‍ മുഹമ്മദിന്റെ  തിരുവനന്തപുരത്തെ വീട്ടില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ. ബാബു, എം.എം. ഹസന്‍ എന്നിവര്‍ യോ​ഗത്തില്‍ പങ്കെടുത്തതായാണ് വിവരം. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിനു വേണ്ടി അണികള്‍ക്കിടയില്‍ മുറവിളി ഉയരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...