കെ.എസ്.യു പ്രവർത്തകർ ഉമ്മൻചാണ്ടിയെ മാതൃകയാക്കണം – മാത്യു കുഴൽനാടൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉമ്മൻ ചാണ്ടിയെ കെ.എസ്.യു പ്രവർത്തകർ മാതൃകയാക്കണമെന്ന് ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് ഒരു പറ നെല്ല് എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ മാനം നൽകിയ നേതാവാണ് ഉമ്മൻ ചാണ്ടി. സമൂഹത്തോടുള്ള രാഷ്ട്രീയ പ്രവർത്തകരുടെ കടപ്പാട് പ്രവൃത്തിയിലൂടെ അദ്ദേഹം കാണിച്ചു തന്നു. തന്റെ മുന്നിൽ വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളിൽ സത്യസന്ധതയും നീതിയും പുലർത്തിയ നേതാവ് കുടിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ ഡിസിസി പ്രസിഡന്റ്‌ പി.മോഹൻരാജ്, കെപിസിസി സെക്രട്ടറിമാരായ അനീഷ്‌ വരിക്കണ്ണാമല, റിങ്കു ചെറിയാൻ, ഡിസിസി വൈസ് പ്രസിഡന്റ്‌ എ സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റുമാരായ സോണി എം ജോസ്, അൻസർ മുഹമ്മദ്‌, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ട്മണ്ണിൽ, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, കെ ജാസിംകുട്ടി, റെന്നീസ് മുഹമ്മദ്‌, ഷാജി കുളനട, കെ.എസ്.യു ഭാരവാഹികളായ റിജോ തോപ്പിൽ, നേജോ മെഴുവേലി, ജോമി വർഗീസ്, തദാഗത് ബി.കെ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...