അനാവശ്യ ചർച്ചകൾ നാട്ടുകാരുടെ ശ്രദ്ധ തിരിക്കാൻ ; പികെ ഫിറോസിനെതിരെ കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പികെ ഫിറോസിനെതിരെ നിലനിൽക്കുന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി കെ ടി ജലീൽ എംഎൽഎ. പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾ നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വിഷയം സഭയിൽ അടിയന്തിര പ്രമേയമായി കൊണ്ടു വരാൻ വെല്ലുവിളിക്കുകയാണ് എംഎൽഎ. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമ‍‍‍‌ർശിച്ചു.

‘യൂത്ത്ലീഗിൻ്റെ ഫണ്ട് മുക്കി, സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാട്ടായ “മായാവി”, മലയാളം സർവകലാശാലാ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൻ്റെ കയ്യിലുള്ള “എല്ലാ രേഖകളും” മുസ്ലിംലീഗ് നിയമസഭാ പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിക്കും തിരൂർ MLA കുറുക്കോളി മൊയ്തീനും ഉടൻ കൈമാറട്ടെ. സഭ നടക്കുന്ന സമയമായതിനാൽ അടിയന്തിര പ്രമേയമായി അവരത് സഭയിൽ കൊണ്ടു വരട്ടെ. യഥാർത്ഥ വസ്തുതകൾ നിരത്തി മന്ത്രി ആധികാരികമായി മറുപടി പറയും. ഇത് അങ്ങാടിയിൽ പറഞ്ഞ് തീർക്കേണ്ട വിഷയമല്ല. പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള നിരവധി ചോദ്യങ്ങൾ അന്തരീക്ഷത്തിൽ കിടപ്പുണ്ട്. അതിനുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണ്. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുക. അല്ലാതെ കോഴിക്കോട് വലിയങ്ങാടിയിൽ ഇരുന്ന് മോങ്ങുകയല്ല വേണ്ടത്.’- കെ ടി ജലീൽ എംഎൽഎ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...