കുറ്റിപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി കെ ടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ യു ഡി എഫ് രംഗത്തിറക്കിയതോടെയാണ് മണ്ഡലത്തില്‍ മത്സരം കടുത്തത്. ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വോട്ടുതേടിയെത്തിയ മന്ത്രിയോട് ഫിറോസിക്ക വരില്ലേയെന്ന് ഒരു കുട്ടി ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം കേട്ട മന്ത്രിയും കൂടെയുള്ളവരും പൊട്ടിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയും മന്ത്രി നല്‍കി. വരും വരും എന്ന് പറഞ്ഞാണ് ജലീല്‍ പോകുന്നത്.