മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ് ; ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാകണമെന്ന് കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധവുമായി കെ ടി ജലീൽ എംഎൽഎ. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. 13 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്റ്റോപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല. മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോയെന്ന് അദ്ദേഹം ചോദിച്ചു. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്.

ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ ടി ജലീലിന്റെ പ്രതികരണം. കേന്ദ്രസർക്കാറിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം. മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രെയിനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ?

വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.

കേന്ദ്രസർക്കാറിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.
മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?

1) ട്രൈൻ നമ്പർ: 12217,
കേരള സമ്പർക് ക്രാന്തി എക്‌സ്പ്രസ്
2) നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്‌സ്പ്രസ്
3) നമ്പർ: 22630, തിരുനൽവേലി-ദാദർ എക്‌സ്പ്രസ്സ്
4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്‌സപ്രസ്സ്
5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്
6) നമ്പർ: 02197, ജബൽപൂർ സ്‌പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്
7) നമ്പർ: 20923,
ഗാന്ധിധാം ഹംസഫർ എക്‌സ്പ്രസ്,
നമ്പർ: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്‌സപ്രസ്
9) നമ്പർ: 12483, അമൃതസർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്
10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്,
11) നമ്പർ: 20931, ഇൻഡോർ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ്
12) നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ്സ്
13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ?

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...