മലപ്പുറം : എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
”ഒരു മാതിരി റംമ്പുട്ടാന്റെ ഗതിയായല്ലോ അദീബിന്റെ കൊച്ചാപ്പയ്ക്ക്, എല്ലാവരും കൈയ്യൊഴിയുന്നു, മാര്‍ക്കറ്റും ഇല്ല” – രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇനി ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീല്‍ ആരോപണവിധേയനാകാന്‍ കാരണമായ അദീബ് മാത്രമേ ജലീലിനെ തള്ളിപറയാനുള്ളൂ എന്നും രാഹുല്‍ പരിഹസിക്കുകയും ചെയ്തു.