പുനലൂര്‍ – മൂവാറ്റുപുഴ റോഡിന്റെ റാന്നി ടൗണിലെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റാന്നി ടൗണ്‍ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം റാന്നി ടൗണില്‍ ഉണ്ടായിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത കെ.എസ്.ടി.പി അധികൃതരുടേയും കണ്‍സള്‍ട്ടന്‍സിയുടേയും കരാര്‍ കമ്പനിയായ ഇ.കെ.കെ അധികൃതരുടേയും യോഗത്തിലാണു തീരുമാനം.

റാന്നി പഞ്ചായത്തിലെ വൈക്കം സ്‌കൂള്‍ പടി മുതല്‍ ചെത്തോംകര വരെയാണ് ടൗണ്‍ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഴ തടസമായതിനാല്‍ ഈ ഭാഗത്തെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. ഇതുകാരണം യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നു. ശബരിമല സീസണ്‍ കണക്കിലെടുത്ത് നവംബര്‍ 25 ഓടെ റോഡ് ബാക്കി ഭാഗത്തെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാനും തീരുമാനമായി.

സംസ്ഥാന പാതയുടെ പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗമാണ് 800 കോടിയോളം രൂപ ചിലവഴിച്ച് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. പുനലൂര്‍ – കോന്നി, കോന്നി – പ്ലാച്ചേരി, പ്ലാച്ചേരി – പൊന്‍കുന്നം എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണു നിര്‍മ്മാണം നടക്കുന്നത്. ഇതില്‍ കോന്നി – പ്ലാച്ചേരി ഭാഗമാണ് റാന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 280 കോടി രൂപയാണ് ഇതിനായി ചില വഴിക്കുന്നത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ പരാതികളും യോഗത്തില്‍ ചര്‍ച്ചചെയ്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...