കൊച്ചി : നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് മന്ത്രി കെടി ജലീല്‍ മടങ്ങി. 4നു ചോദ്യം ചെയ്യല്‍ കഴിഞ്ഞെങ്കിലും പോലീസ് ക്ലിയറന്‍സ് ലഭിച്ചു കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. മന്ത്രി പോകുന്ന വഴി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മുന്‍ ആലുവ എംഎല്‍എ എഎം യൂസഫിന്റെ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം മടങ്ങിയത്. പോലീസിന്റെ എസ്കോര്‍ട്ടും ഉണ്ട്. രാവിലെ ആറ് മണിയോടെ എന്‍ഐഎ ഓഫീസില്‍ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത് തുടങ്ങിയത്.