തണ്ണിത്തോട്ടിൽ അനധികൃത കശാപ്പുകൾ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ അനധികൃത കശാപ്പുകൾ വർധിക്കുന്നു. മലയോര മേഖലയുടെ പല ഭാഗത്തും ഇത്തരത്തിൽ കശാപ്പുകൾ നടക്കുന്നുണ്ടെന്നാണ് സൂചന. വീടുകളിലും മറ്റും വളർത്തുന്ന കന്നുകാലികളെ കുറച്ച്പേർ ചേർന്ന് വിലയ്ക്കുവാങ്ങി യാതൊരു മാനദണ്ഡവും സ്വീകരിക്കാതെ കശാപ്പ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ വർധിച്ച് വരുന്നത്.

കടകളിൽ കശാപ്പ് ചെയ്യുന്ന ആടുമാടുകളെ പരിശോധനയ്ക്ക് ശേഷം മാത്രമേ കശാപ്പ് ചെയ്യാവൂ എന്ന നിയമം നിലനിൽക്കേയാണ് ഇത്തരം പ്രവർത്തനങ്ങൾ. പൊതുജനാരോഗ്യ നിയമ പ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യമാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്ന് രേഖാമൂലമൂലമുള്ള പരാതികൾ ലഭിക്കാത്തത് അധികൃതർക്ക് നിയമ നടപടി സ്വീകരിക്കുന്നതിന് തടസമാകുന്നുണ്ട്. എങ്കിലും ശക്തമായ രീതിയിൽ തണ്ണിത്തോട് ആരോഗ്യ വകുപ്പ് അധികൃതർ ഇതിനെതിരെ പ്രതികരിക്കുകയും ജനങ്ങൾക്ക് മുന്നറിയിപ്പും ബോധവത്കരണവും നൽകുന്നുണ്ട്. പോലീസിൻ്റെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...