കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണം കടത്തുകയാണെന്ന പരാമര്‍ശം ; പ്രധാനമന്ത്രിക്കെതിരെ കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെ ടി ജലീല്‍ എംഎല്‍എ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യുവം പരിപാടിയിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കില്‍ അത് പിടിക്കാനല്ലേ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍. അവര്‍ക്ക് സ്വര്‍ണം കടത്തുന്നത് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആ വകുപ്പുകള്‍ പിരിച്ചുവിട്ട് ‘ശേഷി’യുള്ളവരെ ചുമതല ഏല്‍പ്പിക്കണമെന്നും ജലീല്‍ വ്യക്തമാക്കി.

അതേസമയം ഇന്നലെ കൊച്ചിയില്‍ നടന്ന യുവം പരിപാടിയിലെ വേദിയിലാണ് നരേന്ദ്ര മോദി സ്വര്‍ണക്കടത്ത് പരാമര്‍ശിച്ച് കേരളത്തെ വിമര്‍ശിച്ചത്. ബിജെപി രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കുമ്പോള്‍, കേരളത്തില്‍ നടക്കുന്നത് സ്വര്‍ണക്കടത്തെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട അവസരം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാള്‍ ഒരു പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാള്‍ ഒരു കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കൂട്ടരും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...