തിരുവനന്തപുരം: എന്‍ സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കാന്‍ തീരുമാനം. മുഗള്‍ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആര്‍ടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായി. എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയെങ്കിലും മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും സംസ്ഥാന സിലബസില്‍ ഉള്‍പ്പെടുത്തും.
ചരിത്രപുസ്തകത്തില്‍ മുഗള്‍ഭരണവും ഗുജറാത്ത് കലാപവും ഒഴിവാക്കിയതായിരുന്നു പ്രശ്നം. പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങള്‍, ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കപ്പെട്ടു.





























