കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് ​ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കയ്ക്ക് പരിക്ക്. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് ഗുരുതരമായി പരിക്കേറ്റത്. രാവിലെ 11.30 ഓടെ ആടിന് ഇല ശേഖരിക്കാനായി വയലില്‍ പോയപ്പോഴാണ് സംഭവം. പരിക്കേറ്റ ആമിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമിനയെ ഒരു മാസം മുമ്പും സമാന രീതിയില്‍ കാട്ടുപന്നി ആക്രമിച്ചിരുന്നു.

അപ്രതീക്ഷിതമായി ഓടിയെത്തിയ കാട്ടുപന്നി ഇവരെ നെഞ്ചില്‍ കുത്തി വീഴ്ത്തുകയായിരുന്നു. നിരന്തരമായി കാട്ടുപന്നി ആക്രമണം ഉണ്ടാകുന്ന മേഖലയാണിത്. പകല്‍ സമയങ്ങളില്‍ കാട്ടുപന്നി ആക്രമണം ഉണ്ടാകാറില്ല. ആദ്യമുണ്ടായ ആക്രമണത്തില്‍ ആമിനക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു. അത് പൂര്‍ണ്ണമായും ഭേദമാകുന്നതിന് മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...