Sunday, May 11, 2025 11:40 am

കോടികള്‍ ലോണ്‍ കുടിശ്ശിക ; കെ.റ്റി.ഡി.എഫ്‌.സിയെ ഉദ്യോഗസ്ഥര്‍ മനപൂര്‍വം മുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടികള്‍ ലോണ്‍ നല്‍കാന്‍ കൂട്ടു നിന്ന് കെറ്റിഡിഎഫ്‌സിയെ മുക്കി ഉദ്യോഗസ്ഥര്‍. പേപ്പര്‍ കമ്പിനികളുമായി ഒത്തുകളിച്ച് കെടിഡിഎഫ്‌സിയെ തകര്‍ക്കാന്‍ ശ്രമമെന്ന് പരാതി. കിട്ടാക്കടങ്ങള്‍ പെരുകി നഷ്ടത്തില്‍ മുങ്ങിയിട്ടും കുടിശിക പിരിച്ചെടുക്കാന്‍ കെടിഡിഎഫ്‌സി താല്‍പര്യം കാണിക്കുന്നില്ലെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രതിസന്ധി രൂക്ഷമായി കെടിഡിഎഫ്‌സി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും ലക്ഷങ്ങള്‍ കുടിശിക വരുത്തിയവര്‍ക്ക് നേരെ റവന്യൂ റിക്കവറി നടത്തി പണം തിരിച്ചുപിടിക്കാന്‍ കെടിഡിഎഫ്‌സി ഒരുക്കമല്ലെന്നതാണ് തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് തെളിയിക്കുന്നത്.

നഷ്ടത്തില്‍ മുങ്ങിപ്പോങ്ങുന്ന കെടിഡിഎഫ്‌സിക്ക് കരകയറാന്‍ ലോണ്‍ തുകകള്‍ തിരികെ പിടിച്ചാല്‍ സാധിക്കുമെങ്കിലും അതിന് തയ്യാറാകാതെ നിഷ്‌ക്രിയ സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിവിധ കടലാസ് കമ്പിനികളുടെ പേരില്‍ നടന്ന വായ്പാതട്ടിപ്പുകളാണ് കെടിഡിഎഫ്‌സിയെ തകര്‍ക്കുന്നത്.

മറ്റ് പ്രമുഖ കമ്പിനികളും വായ്പകളെടുത്തിട്ടുണ്ടെങ്കിലും അവയൊന്നും തിരിച്ചടച്ചിട്ടില്ല. രാഹുല്‍ ഗാന്ധി കള്‍ച്ചറല്‍ സൊസൈറ്റി എന്ന സംഘടന നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെയാണ് കെടിഡിഎഫ്‌സിയിലെ തട്ടിപ്പ് പുറത്തുവന്നത്.

പൊതുപണം ഉപയോഗിച്ച് നിരവധി കടലാസ് കമ്പിനികള്‍ക്ക് കോടികളാണ് കെടിഡിഎഫ്‌സി വായ്പയായി നല്‍കിയത്. എന്നാല്‍ വായ്പ നല്‍കാനുള്ള താല്‍പര്യം തിരിച്ചടപ്പിക്കാന്‍ അധികൃതര്‍ക്കില്ല. ഇതെല്ലാം ഇപ്പോള്‍ കിട്ടാക്കടമായി അവശേഷിക്കുകയാണ്.

നിരവധി കമ്പിനികളാണ് കെടിഡിഎഫ്‌സിയില്‍ പത്ത് ലക്ഷത്തിനുമേല്‍ വായ്പാ കുടിശിക വരുത്തിയിട്ടുള്ളത്. മരിക്കാര്‍ പ്ലാന്റെഷന്‍ പത്ത് കോടി എണ്‍പത്തിനാല് ലക്ഷത്തോളം രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ഇതെല്ലാം കുടിശികയാണ്. ക്രിസ്റ്റല്‍ ഇന്‍ ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എട്ടു കോടിയിലധികം രൂപയും മിറബെല്ല ഏഴരകോടിയോളവും ഗ്രാന്‍ഡ് ടെക് ബില്‍ഡേഴ്‌സ് പത്ത് കോടിക്ക് മുകളിലും ലോണ്‍ എടുത്ത് കുടിശിക വരുത്തിയിട്ടുണ്ട്.

അഞ്ച് കോടി വീതം രണ്ടുതവണയായിട്ടാണ് ഗ്രാന്‍ഡ് ടെക്കിന് വായ്പ അനുവദിച്ചത്. ഇതേ സമീപനം ഡീല്‍ വര്‍ത്ത് പ്രോജക്റ്റ് ആന്‍ഡ് ഡെവലപേഴ്‌സിനോടും അധികൃതര്‍ പുലര്‍ത്തിയിട്ടുണ്ട്.

ഒന്നരക്കോടിയിലേറെ രൂപ ലോണ്‍ എടുത്ത ഡീല്‍വര്‍ത്തിന് വീണ്ടും ഇരുപത് ലക്ഷത്തോളം രൂപ കൂടി കെടിഡിഎഫ്‌സി നല്‍കിയിട്ടുണ്ട്. മൂകാംബിക ഹോംസ് അഞ്ച് കോടിയോളം രൂപയുടെ വായ്പ എടുത്തപ്പോള്‍ ഹലീമ ബീവി എടുത്തത് അറുപത് ലക്ഷം രൂപയുടെ വായ്പയാണ്. ഇതൊന്നും തിരിച്ചുപിടിക്കുന്നതിന് യാതൊരു നടപടിയും കെടിഡിഎഫ്‌സി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാലത്ത് സാലറി ചലഞ്ച് പോലും നടത്തി ധനസമാഹരണം നടത്തുമ്പോള്‍ കുടിശിക പിരിച്ചെടുക്കാന്‍ യാതൊരു ചലഞ്ചിനും കെടിഡിഎഫ്‌സി അധികൃതര്‍ ഒരുക്കമല്ല. അതെല്ലാം കിട്ടാക്കടമായി കണ്ട് എഴുതിത്തള്ളാനാണ് നീക്കമെന്ന് രാഹുല്‍ ഗാന്ധി കള്‍ച്ചറല്‍ സൊസൈറ്റി ആരോപിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

0
ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു....

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ അന്തരിച്ചു

0
പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത്...

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരിൽ വ്യാജ എക്‌സ് അക്കൗണ്ട്

0
ഡൽഹി: വിങ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരുടെ...

മയക്കുമരുന്ന് ഇടപാടിനിടെ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിൽ

0
ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും...