പെണ്‍കുട്ടികളെ ഹോട്ടല്‍മുറിയില്‍ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; അന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : പെൺകുട്ടികളെ മുറികളിൽ എത്തിച്ചുനൽകാമെന്ന പേരിൽ നടക്കുന്ന പണം തട്ടിപ്പ് അന്വേഷിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. മൂന്നാർ എസ്.എച്ച്.ഒ. മനേഷ് കെ.പാലോസിനാണ് അന്വേഷണച്ചുമതല.

ലൊക്കാന്റോ എന്ന ഓൺലൈൻ വെബ്സൈറ്റുവഴി പെൺകുട്ടികളെ എത്തിച്ചുനൽകാമെന്ന് പരസ്യം നൽകി യുവാക്കളിൽനിന്ന് വ്യാപകമായി പണം തട്ടിയെടുക്കുന്നതുസംബന്ധിച്ച് ഞായറാഴ്ച വാർത്ത നൽകിയതിനെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവിധ പ്രായത്തിലുള്ള പെൺകുട്ടികളുടേതെന്ന തരത്തിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺനമ്പരുകളിൽ ബന്ധപ്പെട്ടവർക്കാണ് പണം നഷ്ടപ്പെട്ടത്. മൂന്നാറിലെ വിവിധ ഹോട്ടലുകളിൽ പെൺകുട്ടികളെ എത്തിച്ചുനൽകാമെന്നാണ് തട്ടിപ്പുസംഘം ഉറപ്പുനൽകുന്നത്.

ഒരുമണിക്കൂറിന് മൂവായിരവും രാത്രിക്ക് 8000 മുതൽ 10,000 രൂപയുമാണ് തട്ടിപ്പുസംഘം ഈടാക്കുന്നത്. ഫോൺവഴി കരാർ ഉറപ്പിച്ചാൽ സംഘംനൽകുന്ന ഫോൺനമ്പരിലേക്ക് ഗൂഗിൾ, ഫോൺവഴി പണം മുൻകൂറായി അടയ്ക്കണം. വിനോദസഞ്ചാരത്തിനെത്തുന്നവർ രാത്രിയിൽ പെൺകുട്ടികളെത്തുന്നതുകാത്ത് വിവിധ ഹോട്ടലുകളുടെ മുൻപിൽ മണിക്കൂറുകൾ കാത്തുനിന്ന സംഭവങ്ങളുണ്ട്. പിന്നീട് ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കും.

തട്ടിപ്പ് മനസ്സിലാകുന്നതോടെ നാണക്കേടോർത്ത് പരാതി നൽകാതെ യുവാക്കൾ മടങ്ങും. പതിവായി ഹോട്ടലുകളുടെ മുൻപിൽ യുവാക്കൾ കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ തിരക്കിയപ്പോഴാണ് തട്ടിപ്പുസംബന്ധിച്ച വിവരം ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...