കോന്നി : കോന്നി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ യു ജനീഷ് കുമാർ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രവർത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത് .
കോന്നി നിയോജക മണ്ഡലം ഉപ വരണാധികാരി ടി.വിജയകുമാറിനാണ് പത്രിക കൈമാറിയത് . രണ്ട് സെറ്റ് പത്രികയാണ് നൽകിയത് പ്രമാടം പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് എൻ നവനിതും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയും ആണ് നിർദ്ദേശകർ. സ്‌ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാനുള്ള തുക പത്തനംതിട്ട ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും സഹപാഠിയായ ഫാദർ ബെഞ്ചമിന്റെ കുടുംബവുമാണ് നൽകിയത് .
സി പി ഐ സംസ്ഥാന കൌൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, സി പി ഐ ജില്ലാ കൌൺസിലംഗം എ ദീപകുമാർ, സി കെ ശാമുവേൽ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, സി പി ഐ നേതാക്കളായ വിജയ വിത്സൺ, കെ സോമശേഖരൻ, കേരള കോൺഗ്രസ് നേതാക്കളായ എബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ അമ്മയുടെ കുടുംബാംഗങ്ങളുടെയും ആശീർവാദത്തോടെ വീട്ടിൽ നിന്നിറങ്ങിയ ജനീഷ് രക്തസാക്ഷി, സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി. സി പി ഐ എം മുൻ ഏരിയ സെക്രട്ടറിമാരായ എൻ എസ് ഭാസി, എൻ എൻ സോമരാജൻ , ജില്ലാ കമ്മിറ്റിയംഗം എൻ എൻ ദാമോധരൻ, ജില്ലാ സെക്രട്ടറിയേറ്റംഗം വി ആർ ശിവരാജൻ, സി.ജി. ദിനേശ്, പി. കെ. പ്രഭാകരൻ, വി. കെ. പുരുഷോത്തമൻ,
എസ്. അച്യുതൻ നായർ എന്നിവരുടെ സ്മൃതി മണ്ഡഡപങ്ങളിൽ പുഷ്പാപാർച്ചന നടത്തിയതിന് ശേഷമാണ് പത്രിക സമർപ്പിച്ചത്.