Monday, July 7, 2025 2:01 pm

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര ​: മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​നെ കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​നെ കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട് സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​ക്കൊടു​ത്ത​താ​യാ​ണ് പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

ജോ​ളി​യെ കേ​സി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നുവേ​ണ്ടി ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കിക്കൊ​ടു​ത്ത പോ​ലീ​സി​ന്റെ  ന​ട​പ​ടി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നും എ​തി​ര്‍​പ്പു​ണ്ട്. ഇ​ന്ന​ലെ താ​മ​ര​ശേ​രി കോ​ട​തി​യി​ലാ​ണ് സം​ഭ​വം നടന്നത്. പി.​എ​ച്ച്. ജോ​സ​ഫ് ഹി​ല്ലാ​രി​യോ​സ് എ​ന്ന​യാ​ളാ​ണ് കോ​ട​തി​യി​ല്‍ വ​ച്ച് ജോ​ളി​യു​മാ​യി സം​സാ​രി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പൊ​ന്നാ​മ​റ്റ​ത്ത് റോ​യ്‌​ തോ​മ​സ് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജോ​സ​ഫാ​യി​രു​ന്നു പോ​ലീ​സി​ല്‍ 2011ല്‍ ​പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റ്‌​മോ​ര്‍​ട്ട​വും ന​ട​ത്തി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പുരുഷൻമാരിൽ നിന്ന് പണം തട്ടിയ 21 പേരടങ്ങുന്ന സംഘം...

0
മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പുരുഷൻമാരിൽ നിന്ന് പണം തട്ടിയ...

ഒരാഴ്ചക്കിടെ മൂന്ന് തവണ പുലിയുടെ ദൃശ്യം കാമറയിൽ ; ഭീതി വിട്ടൊഴിയാതെ മണ്ണാർമല ഗ്രാ​മം

0
പ​ട്ടി​ക്കാ​ട്: വീ​ണ്ടും പു​ലി​യെ ക​ണ്ട​തോ​ടെ ഭീ​തി വി​ട്ടൊ​ഴി​യാ​തെ മ​ണ്ണാ​ർ​മ​ല ഗ്രാ​മം. ഞാ​യ​റാ​ഴ്ച...

ഹിമാചലിലെ വെള്ളപ്പൊക്കത്തില്‍ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

0
ഹിമാചൽ: പ്രളയം ദുരന്തം വിതച്ച ഹിമാചലിന് ആശ്വാസമായി നികിതയെന്ന പെണ്‍കുഞ്ഞ്. സെരാജ്...

കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐ

0
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐ. ശാഖയില്‍ പഠിച്ചത്...