കുടുംബശ്രീ കരുതല്‍ ക്യാമ്പയിന്‍

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : കോവിഡ്-19 വ്യാപനത്തിലൂടെ സ്തംഭനാവസ്ഥയിലായ കുടുംബശ്രീ സംരഭകര്‍ക്ക് ഉണര്‍വേകാനും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് ഒരു ചെറിയ കരുതലിനുമായി ആരംഭിച്ചതാണ് ‘കരുതലായി ഒരുമയോടെ കൈകോര്‍ക്കാം കരുതല്‍’ പദ്ധതി. പത്തനംതിട്ട ജില്ലയിലെ കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം അയിരൂര്‍ പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റെ് പി. ടി തോമസ്‌കുട്ടി അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ എ.ഡി.എം.സി എല്‍.ഷീല പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ ഫിലിപ്പ്, ഡി.പി.എം അനു ഗോപി, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ധനേഷ്.എം പണിക്കര്‍, അയിരൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, എം.ഇ.സി ധന്യ, സംരംഭകര്‍, അക്കൗണ്ടന്റ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ആയിരം രൂപയുടെ 19 തരം കുടുംബശ്രീ ഉല്പന്നങ്ങള്‍ ഒരു കിറ്റിലാക്കി അയല്‍ക്കൂട്ടം വഴി വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...