Saturday, May 11, 2024 12:11 pm

ഇരവിപേരൂരില്‍ ഓണം പച്ചക്കറി വിപണി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂര്‍ : ഓണക്കാലത്തെ പച്ചക്കറി വിപണിയിലെ ഇടപെടല്‍ എന്ന നിലയ്ക്ക് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷി ഭവന്റെയും ഓതറ ഫാര്‍മേസ് അസോസിയേഷന്റേയും സഹകരണത്തില്‍ പച്ചക്കറി വിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രദേശത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിക്കുവാനും വിപണി വിലയേക്കാള്‍ 30 ശതമാനംവരെ വിലക്കുറവില്‍ വിറ്റഴിക്കുവാനും ഈ വിപണിയിലൂടെ സാധിക്കും.

നന്നൂര്‍ എസ് എസ് എല്‍ ലൈബ്രറിയിലും ഓതറ ആല്‍ത്തറ ജംഗ്ഷനിലുമായാണ് രണ്ടു വിപണികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണന സൗകര്യം ലഭിക്കുന്നത് ഇവിടെ ഇത് ആദ്യമായിട്ടാണ്. ഏത്തക്കുല, ചേന, കാച്ചില്‍ മുതലായവ ഉത്പന്നങ്ങളുടെ സംഭരണത്തില്‍ മികച്ച പ്രതീകരണമാണ് കര്‍ഷകരില്‍ നിന്നുമുണ്ടായിട്ടുള്ളത്. 30 വരെ വിപണി പ്രവര്‍ത്തിക്കും. വിപണിയിലേക്കുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനം വീണാ ജോര്‍ജ് എം എല്‍ എ യും ആദ്യ വില്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിര്‍വഹിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ ; പിന്നാലെ ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ച് ജപ്പാൻ

0
ടോക്കിയോ: ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷ്യ നിർമ്മാതാക്കൾ...

കോൺഗ്രസ് 50 സീറ്റ് പോലും നേടില്ല, ബിജെപിക്ക് 400 ഉം കിട്ടും ; കടുത്ത...

0
ഭുവനേശ്വര്‍: കോൺ​ഗ്രസ് ഈ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 50 സീറ്റ് പോലും നേടില്ലെന്ന്...

കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി നാട്ടുകാർ

0
പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ മാലിന്യം കൊണ്ട് തള്ളുന്നത് രൂക്ഷമാകുന്നു. പിന്നാലെ...

അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി ; സംഭവം ഉത്തർപ്രദേശിൽ

0
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി....