കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ മാലിന്യം കൊണ്ട് തള്ളുന്നത് രൂക്ഷമാകുന്നു. പിന്നാലെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ കൊടുംവേനലിൽ വെള്ളം ഇല്ലാതെ മനുഷ്യർ ബുദ്ദിമുട്ടുന്ന സമയത്ത് ആണ് 100 കണക്കിന് ആളുകൾ തിങ്ങി പാർക്കുകയും പല സ്ഥലങ്ങളിൽ നിന്നും ആളുകൾ തുണി അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കനാലിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇതേ സംഭവം നേരത്തെയും ആവർത്തിക്കുകയും പഞ്ചായത്ത്‌ പ്രസിഡന്റും വാർഡ് മെമ്പറുമായ റോയ് ഫിലിപ്പിനെ അറിയിച്ചതാണ് പക്ഷെ പോലീസിൽ കംപ്ലയിന്റ് ചെയ്യുകയും നാളിതുവരെ ആയി ഇതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ ഇതിന് പിന്നിൽ ആരാണെന്നു കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

ഇത് ഇവിടുത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.കനാൽ റോഡ് മുഴുവൻ പൊട്ടിപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അധികാരികളോട് പറഞ്ഞു നാട്ടുകാർ നാണം കെടുന്നതല്ലാതെ ഒരു പ്രയോജനവും ഇല്ല. കോൺഗ്രസ്‌ 72 നമ്പർ ബൂത്ത്‌ കമ്മിറ്റി ഇതിനെതിരെ പല സമരങ്ങൾ നടത്തുകയും റോഡിൽ വാഴ വച്ച് പ്രതിഷേധിക്കുകയും ചെയ്തതാണ് എന്നട്ടും ഒരു നടപടിയും കൈകൊണ്ടിട്ടില്ല ജനങ്ങളെ വെല്ലുവിളിക്കുന്ന അവസ്ഥയും ഇതിനു സമീപത്തായി കെഎസ്ഹെച്ച്ബി, ഹൗസിങ് കോളനി ഉള്ളതാണ് ആളുകൾ കുളിക്കാനും വസ്ത്രം കഴുകുവാനും പലസ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്നുണ്ട്. അവരുടെ ആരോഗ്യത്തിന് ഹാനികരമായി ആണ് വെള്ളത്തിൽ സാമൂഹിക വിരുദ്ധർ ഈ മാലിന്യം നിക്ഷേപിക്കുന്നത്.

എത്രയും പെട്ടന്ന് ഇതിന് ഒരു നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റോഡ് അടിയന്തരമായി ടാർ ചെയ്തു സൈഡിൽ പൂട്ട് കട്ട ഇട്ട് കമ്പി വേലി പിടിപ്പിച്ചാൽ ഇതിന് ഒരു പരിഹാരം ആകും. അതുപോലെ ഒരു ക്യാമറ കൂടി ഇവിടെ പിടിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. അടിയന്തരമായി മഴക്കാലം എത്തുന്നതിനു മുമ്പ് ചെയ്താൽ നല്ലതാകും അല്ലെങ്കിൽ റോഡ് ഏതാണ് കനാൽ ഏതാണന്നു കണ്ടുപിടിക്കാൻ ബുദ്ദിമുട്ടാകും ഈ നാട്ടിലെ ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരം ആകാതെ. പ്രകൃതിയെ, ജലത്തെ മലിനമാക്കുന്ന സാമൂഹിക വിരുദ്ധരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ അധികാരികൾ തയാറാകണം. ഇല്ലെങ്കിൽ കോഴഞ്ചേരി ഈസ്റ്റ്‌ 7-ആം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റി ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സങ്കടിപ്പിക്കുമെന്നും കോൺഗ്രസ്‌ കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ്‌ അനീഷ് ചക്കുംകൽ മുന്നറിയിപ്പ് നൽകി. സെക്രട്ടറി സാജു ഓവനാലിൽ ബൂത്ത്‌ പ്രസിഡന്റ്‌ ലാലു, വിജു കിടങ്ങാലിൽ, റെജി മലയിൽ, ഷൈജു ഇടത്തിന്റെ കിഴക്കേൽ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...