കോൺഗ്രസ് 50 സീറ്റ് പോലും നേടില്ല, ബിജെപിക്ക് 400 ഉം കിട്ടും ; കടുത്ത ആത്മവിശ്വാസത്തിൽ മോദി ജി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: കോൺ​ഗ്രസ് ഈ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 50 സീറ്റ് പോലും നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റിലധികം എൻഡിഎ മുന്നണി നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാനെ കാട്ടി ഇന്ത്യാക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. രാജ്യത്തിന്റെ ആത്മവിശ്വാസം കെടുത്താനാണ് കോൺ​ഗ്രസ് നോക്കുന്നതെന്നും ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാനെന്നും മോദി പറഞ്ഞു.

ബോംബ് വിൽക്കാൻ നോക്കിയിട്ടും പാക്കിസ്ഥാനിൽ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും നരേന്ദ്ര മോദി ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. കോൺഗ്രസും ഇന്ത്യ സഖ്യവും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാതിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...