ഹബ് ആന്‍ഡ് ലാബോറട്ടറി സാമ്പിള്‍ കളക്ഷനില്‍ കുടുംബശ്രീയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെ ആര്‍ദ്രംമിഷന്റെ ഭാഗമായുള്ള ഹബ് ആന്റ് ലാബോറട്ടറി സാമ്പിള്‍ കളക്ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കാളികളാകുന്നു. പന്തളം ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കുടുംബാരോഗ്യ കേന്ദ്രം പന്തളം തെക്കേക്കര, തുമ്പമണ്‍, മെഴുവേലി വല്ലന, കുളനട, ആറന്‍മുള തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ഇവരുടെ വേതനം നല്‍കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ തുമ്പമണ്‍ ബ്ലോക്ക് പബ്ലിക്‌ഹെല്‍ത്ത്‌ലാബ്, കോഴഞ്ചേരി ടി.ബിസെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ടെസ്റ്റ് ചെയ്യുന്നത്.

ടി.ബിപരിശോധനയില്‍ തുടങ്ങി ഘട്ടം ഘട്ടമായി സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയത്തിനായുള്ള പാപ്‌സ്മിയര്‍ പരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ നടത്തുന്ന ശൈലീസര്‍വേയില്‍ സംശയ നിഴലിലു ള്ള വ്യക്തികളുടെ പാപ്‌സ്മിയര്‍ പരിശോധന വല്ലന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി സാമ്പിള്‍ കുടുംബശ്രീ സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ക്ക് കൈമാറി. സാമ്പിളുകള്‍ കോഴഞ്ചേരി പബ്ലിക്‌ഹെല്‍ത്ത് ലാബില്‍ പരിശോധനക്ക് വിധേയമാക്കും. പന്തളം ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാമിഷന്‍, കുടുംബശ്രീമിഷന്‍ എന്നിവരുടെ ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...