ചേരിക്കലില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നട്ടുവളർത്തിയ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : ചേരിക്കൽ 32-ാം വാർഡിലെ തൃപ്തി കുടുംബശ്രീ നട്ടുവളർത്തിയ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ വി. വിപിൻ ഉദ്ഘാടനം ചെയ്തു. തൃപ്തി കുടുംബശ്രീ യൂണിറ്റിലുള്ള 18 അംഗങ്ങൾ ചേർന്നാണ് പാട്ടത്തിനെടുത്ത് സ്ഥലത്ത് ചെണ്ടുമല്ലി കൃഷിചെയ്തത്. നട്ടതും വളമിട്ടതും വെള്ളം നൽകിയതുമെല്ലാം കുടുംബശ്രീ അംഗങ്ങൾതന്നെയാണ്. ശക്തമായ കാറ്റിലും മഴയിലും ചെടികൾ അല്പം ചാഞ്ഞുവെങ്കിലും അംഗങ്ങൾ ഇതിനെ കമ്പുകെട്ടി സംരക്ഷിക്കുകയായിരുന്നു. നല്ല വലുപ്പമുള്ള പൂക്കളായതിനാൽ വിളവ് ഒട്ടും മോശമല്ല. ഓണം അടുത്തതോടെ കൃഷിയുടെ വിളവെടുപ്പും തുടങ്ങി. കൃഷി ഓഫീസർ വി. വിപിൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ആർ. അരുൺ, സി.ഡി.എസ്. അംഗം ദീപ, എ.ഡി.എസ്. അംഗങ്ങളായ ബിജിമോൾ, അനുജ, പ്രഭ, തൃപ്തി കുടുംബശ്രീ പ്രസിഡന്റ് കെ. ചെല്ലമ്മ, സെക്രട്ടറി പി.ആർ. റിൻസി, ആർ. സുശീല പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോക്പിറ്റിൽ നിലത്തിരുന്നു, ഉറക്കമരുന്ന് കഴിച്ചു ; എയർ ഇന്ത്യ വിമാനം താഴ്ന്ന സംഭവത്തിൽ പൈലറ്റിനെതിരെ...

0
ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

ജന്തർമന്തർ സീസൺ-2 വരുന്നു; ഡൽഹിയിൽ യോഗ വേദികൾ നിഷേധിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുന്നുവെന്ന് സി...

0
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ...

വെള്ളക്കെട്ടിൽ ബോട്ടിറക്കി പരസ്യം; യൂസ്ഡ് കാർ കമ്പനിക്ക് പണികിട്ടി, 50,000 രൂപ പിഴയീടാക്കി ഹരിയാന...

0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡില്‍ രൂപപ്പെട്ട...

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...