കുടുംബശ്രീ ‘ കൈത്താങ്ങ് ‘ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന, വിവിധ കാരണങ്ങളാല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ട പാഠ്യ, പഠ്യേതര പിന്തുണ നല്‍കി വിജയിപ്പിക്കുന്നതിനും മികച്ച കരിയര്‍ കണ്ടെത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച നടപ്പാക്കുന്ന ‘ കൈത്താങ്ങ് ‘ പദ്ധതിക്ക് തുടക്കമായി. വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളജില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍ ഭാഗങ്ങളില്‍നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പ്ലസ് ടു യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 16 കുട്ടികളാണ് ഗുണഭോക്താക്കള്‍. ക്ലാസുകള്‍ നയിക്കുന്നതിനായി പ്രഗല്‍ഭരായ അധ്യാപകരെ കുടുംബശ്രീ മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പഠന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാക്കൂലി, പഠനോപകരണങ്ങള്‍, ഭക്ഷണം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളജ് പഠനത്തിന് ആവശ്യമായ കെട്ടിടം സൗജന്യമായി നല്‍കും. റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി, റാന്നി പെരുനാട് പ്രസിഡന്റ് പി. എസ്. മോഹനന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത് കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, റാന്നി എ.റ്റി.ഡി.ഒ. എം. ശശി , റാന്നി റ്റി.ഇ.ഒ ഗോപന്‍, വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജോസഫ് നെച്ചിക്കാടന്‍, വടശ്ശേരിക്കര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലേഖ രഘു, കുടുംബശ്രീ ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. കെ. ഷാജഹാന്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...