പത്തനംതിട്ട : കുടുംബശ്രീയുടെ പ്രവർത്തനങ്ങള്‍ സംബന്ധിച്ച് അംഗങ്ങള്‍ക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അറിവുത്സവം 2020 എന്നപേരില്‍ പരീക്ഷ നടത്തി. കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
മൂന്നു തലങ്ങളിലായാണ് പരീക്ഷ നടത്തപ്പെടുന്നത്. ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും മൂന്നു പേരെ വീതം എ.ഡി.എസ് തലത്തിൽ പങ്കെടുപ്പിക്കും. ഓരോ എ.ഡി.എസില്‍ നിന്നും ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടിയവരെ സി.ഡി.എസ് തലത്തിലും പരീക്ഷ എഴുതിക്കും. സി.ഡി.എസ് തലത്തില്‍ നിന്നും വിജയിക്കുന്ന മൂന്നുപേരെ ജില്ലാ തലത്തില്‍ പരീക്ഷക്ക് പങ്കെടുപ്പിക്കും.