പത്തനംതിട്ട : കുടുംബശ്രീ ജില്ലാതല ക്രിസ്മസ് ഫെയര്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ തുടങ്ങി. നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധതരം ക്രിസ്മസ് കേക്കുകള്‍, ചിപ്സ്, കറി പൗഡറുകള്‍, ഭക്ഷ്യസാധനങ്ങള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാടന്‍ പുളി, മില്‍മ ഉത്പന്നങ്ങള്‍, വിവിധതരം കശുവണ്ടി, ചവിട്ടി എന്നിവ മേളയില്‍ പ്രദര്‍ശിപ്പിച്ചു. കുടുംബശ്രീയുടെ ന്യൂ ഇയര്‍ ഫെസ്റ്റ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഈമാസം 29, 30, 31 തീയതികളില്‍ നടക്കും.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍. ഷീല, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അനു ഗോപി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, എന്‍.യു.യു.എല്‍.എം. ഉദ്യോഗസ്ഥര്‍, സിഡിഎസ് അക്കൗണ്ടന്റ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.