തിരുവല്ല : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി കുടുംബശ്രീ ഭക്ഷണശാല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവല്ല നിയയോജകമണ്ഡലത്തിലെ പോളിങ് സാമഗ്രി വിതരണ കേന്ദ്രമായ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഭക്ഷണശാല പ്രവര്‍ത്തിച്ചത്.
തിരുവല്ല നഗരസഭയിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകളായ ജനകീയ ഹോട്ടല്‍, വില്ലേജ് സൂക് എന്നിവരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകുന്ന വിധം പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ചായ, സ്‌നാക്ക്‌സ്, കുടിവെള്ളം എന്നിവ തയ്യാറാക്കി വിതരണം ചെയ്തത്. പോളിങ്ങിന് ശേഷം തിരികെ പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വൈകുന്നേരം മുതല്‍ തട്ടുകടയും പ്രവര്‍ത്തന സജ്ജമാണ്.
ജില്ലാ മിഷന്‍ മാനേജര്‍മാരായ അനിത കെ നായര്‍, അജിത്, ബ്ലോക്ക് കോ -ഓര്‍ഡിനേറ്റര്‍മാരായ രമ്യ, രഞ്ജിത, അഞ്ചു, റിന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.