തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി കുടുംബശ്രീ ഭക്ഷണശാല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി കുടുംബശ്രീ ഭക്ഷണശാല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവല്ല നിയയോജകമണ്ഡലത്തിലെ പോളിങ് സാമഗ്രി വിതരണ കേന്ദ്രമായ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഭക്ഷണശാല പ്രവര്‍ത്തിച്ചത്.

തിരുവല്ല നഗരസഭയിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകളായ ജനകീയ ഹോട്ടല്‍, വില്ലേജ് സൂക് എന്നിവരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകുന്ന വിധം പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ചായ, സ്‌നാക്ക്‌സ്, കുടിവെള്ളം എന്നിവ തയ്യാറാക്കി വിതരണം ചെയ്തത്. പോളിങ്ങിന് ശേഷം തിരികെ പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വൈകുന്നേരം മുതല്‍ തട്ടുകടയും പ്രവര്‍ത്തന സജ്ജമാണ്.

ജില്ലാ മിഷന്‍ മാനേജര്‍മാരായ അനിത കെ നായര്‍, അജിത്, ബ്ലോക്ക് കോ -ഓര്‍ഡിനേറ്റര്‍മാരായ രമ്യ, രഞ്ജിത, അഞ്ചു, റിന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...

ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ...