നിയമസഭാ തെരഞ്ഞെടുപ്പ് : പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു നടപടിക്രമങ്ങള്‍ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര മൗണ്ട് ബഥനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റാന്നി മണ്ഡലത്തിലെ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലാണ് കളക്ടര്‍ നേരിട്ടെത്തിയത്.

രാവിലെ 8.30 ഓടെ പ്രവര്‍ത്തന വിതരണം ആരംഭിച്ചു. ആറന്മുള മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ 32 കൗണ്ടറുകള്‍ വഴിയാണു വിതരണം ചെയ്തത്. ഒരു മുറിയില്‍ രണ്ട് കൗണ്ടര്‍ എന്ന രീതിയിലാണു സജീകരിച്ചിരുന്നത്. വിതരണം പൂര്‍ത്തിയാകുന്നതനുസരിച്ച് ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം ഒരേസമയംതന്നെ ആരംഭിച്ചിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍ ജെസ്സിക്കുട്ടി മാത്യുവിന്റെ നേതൃത്വത്തിലാണ് ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്. റാന്നി മണ്ഡലത്തിലെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് റിട്ടേണിംഗ് ഓഫീസര്‍ ആര്‍.ബീനാ റാണിയുടെ നേതൃത്വത്തിലായിരുന്നു. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള ഓരോ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറിയത്.

ഓരോ ബൂത്തിലും നാല് ജീവനക്കാരാണ് ഡ്യൂട്ടിക്കുള്ളത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഡിഎം ഇ മുഹമ്മദ് സഫീറും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് അഞ്ച് കേന്ദ്രങ്ങളില്‍
പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് അഞ്ച് കേന്ദ്രങ്ങളിലാണ്. തിരുവല്ല മണ്ഡലത്തിലെ കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി മണ്ഡലത്തിലെ റാന്നി സെന്റ് തോമസ് കോളജ്, ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, കോന്നി മണ്ഡലത്തിലെ കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടൂര്‍ മണ്ഡലത്തിലെ അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...