Monday, April 7, 2025 5:17 pm

ലോക്ക്ഡൗണ്‍ : സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പ നടപടികൾ തുടങ്ങി ; അപേക്ഷ അടുത്തയാഴ്ച മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ദുരിതം മറികടക്കാനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പയ്ക്കുളള അപേക്ഷ അടുത്തയാഴ്ച മുതല്‍ ബാങ്കുകള്‍ സ്വീകരിച്ചു തുടങ്ങും. രണ്ട് ലക്ഷത്തോളം പേര്‍ അപേക്ഷ നല്‍കിയേക്കുമെന്നാണ് പ്രാഥമിക കണക്ക്. 2000 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പക്കായി അനുവദിക്കുന്നത്.

പ്രളയകാലത്തിന് സമാനമായി കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുടുംബശ്രീ വഴിയുളള വായ്പ പദ്ധതി. കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. വായ്പ ആവശ്യമുളളവരെ അയല്‍ക്കൂട്ടമാണ് നിര്‍ദ്ദേശിക്കുക. ഒരു അയല്‍ക്കൂട്ടത്തിന് അതിലെ അംഗങ്ങള്‍ക്കായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്. 9 ശതമാനമാണ് പലിശ. 36 മാസമാണ് തിരിച്ചടവ് കാലാവധി.

വായ്പ ആവശ്യമായവരുടെ വിവരശേഖരം അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം അയല്‍ക്കൂട്ടങ്ങള്‍ക്ക് യോഗം ചേരാന്‍ കഴിയാത്തതിനാല്‍ ഫോണ്‍ വഴിയാണ് വിവര ശേഖരണം. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം ബാങ്കുകളുടെയും ഭരണസമിതി പദ്ധതിക്ക് ഈ ആഴ്ച തന്നെ അംഗീകാരം നല്‍കിയേക്കും. മഹാപ്രളയത്തില്‍ ദുരിതത്തിലായ 28000 ത്തോളം കുടുംബങ്ങള്‍ക്കായിരുന്നു നേരത്തെ കുടുംബശ്രീ വഴി വായ്പ അനുവദിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

0
ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ...

ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നതെന്ന്...

പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

0
എറണാകുളം: പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര...

വെൺകുറിഞ്ഞി – മാറിടംകവല – മടത്തുംപടി റോഡ്‌ നിർമ്മാണം ഉടൻ ആരംഭിക്കും : ആന്റോ...

0
പത്തനംതിട്ട : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമ്മാണം മുടങ്ങിയ വെൺകുറിഞ്ഞി -...