കൊവിഡ് 19 : മുന്‍ ഇറ്റാലിയന്‍ ഒളിമ്പിക്സ് താരം ഡൊണാറ്റോ സാബിയ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ (56) കൊവിഡ് ബാധിച്ച് മരിച്ചു. സാബിയയുടെ അച്ഛനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പുരുഷന്‍മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ട് തവണ ഒളിമ്പിക്‌സില്‍ ഫൈനലില്‍ പ്രവേശിച്ച താരമാണ് സാബിയ.

കൊവിഡ് ബാധിച്ച് കുറച്ചു ദിവസങ്ങളായി സാബിയ തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാന്‍ കാര്‍ലോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മറ്റിയാണ് സാബിയയുടെ മരണവിവരം പുറത്തു വിട്ടത്. ലോകത്താകെ പിടിച്ചു കുലുക്കിയ കൊവിഡ് മൂലം മരിക്കുന്ന ആദ്യ ഒളിമ്പിക്സ് താരമാണ് സാബിയ എന്ന് കമ്മിറ്റി പറഞ്ഞു.

1984 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിലും 1988 ലെ സോള്‍ ഒളിമ്പിക്‌സിലും 800 മീറ്ററില്‍ സാബിയ ഫൈനലില്‍ പ്രവേശിച്ചിരുന്നു. അഞ്ചാമതും ഏഴാമതുമാണ് അദ്ദേഹം രണ്ട് മത്സരങ്ങളില്‍ ഫിനിഷ് ചെയ്തത്. 1984 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...