ലോക്ക്ഡൗണ്‍ ലംഘനം : ഇതുവരെ പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങള്‍ ; തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാനത്ത് പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങൾ. പിടികൂടിയ വാഹനങ്ങൾ തിങ്കളാഴ്ച മുതൽ തിരികെ നൽകും. ഇവർക്ക് പിഴ പോലീസ് സ്റ്റേഷനിൽ നൽകണോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.

ഇക്കാര്യത്തിൽ പോലീസ് ഉന്നത ഉദ്യോ​ഗസ്ഥർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. പോലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ തീരുമാനിച്ചത്. എന്നാൽ കേസും കോടതി നടപടികളും തുടരുമെന്നും പോലീസ് അറിയിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹനങ്ങൾ പുറത്തിറക്കരുതെന്ന് സർക്കർ നിർദേശിച്ചത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ റോഡിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ നിയമ ലംഘകർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുക്കാൻ തുടങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...