കൊവിഡ് പ്രതിരോധത്തിന് ഡിജിറ്റൽ പാസ് ; പ്രവാസികൾക്ക് പ്രത്യേക സൗകര്യം ഒരുക്കി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനെതിരെ ഡിജിറ്റൽ പ്രതിരോധമൊരുക്കാൻ തയ്യാറെടുത്ത് കേരളം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് ഡിജിറ്റൽ പാസ് നിർബന്ധമാക്കാനാണ് നീക്കം. രോഗ സാധ്യതയുളളവരുടെ വിവരങ്ങൾ അറിയിക്കാൻ മൊബൈൽ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലാണ്. കൊവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ പ്രതിരോധം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.

വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ കേരളത്തിലേക്ക് വരുന്നവർ നേരത്തെ വിവരം രജിസ്റ്റർ ചെയ്യണം. മുൻകൂർ അനുമതി കിട്ടുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കാനാണ് സർക്കാർ നീക്കം. പാസുളളവർക്കേ വിമാനത്താവളങ്ങളിൽ നിന്നോ റെയിൽവെ സ്റ്റേഷനിൽ നിന്നോ പുറത്തു കടക്കാനാകൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കും. രോഗസാധ്യതയുളളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. മറ്റു രോഗങ്ങൾക്ക് ചികിത്സയിലുളളവരുടെ വിവരങ്ങളും ക്രോഡീകരിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവരം ശേഖരിക്കും. ചികിത്സാവിവരങ്ങൾ തത്സമയം അപേഡറ്റ് ചെയ്യുന്ന മൊബൈൽ ആപ്പാണ് മറ്റൊരു സംവിധാനം. ടെലിമെഡിസിൻ സൗകര്യങ്ങൾ കൂടുതൽ വ്യാപിപ്പിക്കും.

ഐടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ പ്രതിരോധ മാർഗ്ഗങ്ങൾക്ക് രൂപം നൽകുന്നത്. കൊവിഡ് ഭീഷണി അവസാനിച്ചാലും ഈ ഡേറ്റാബേസ് ആരോഗ്യ രംഗത്തിന് മുതൽക്കൂട്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. എന്നാൽ പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറും വിധം വിവരങ്ങൾ ശേഖരിക്കുന്നുവെന്ന വിമർശനം ഉയരാനുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നിൽ കാണുന്നുണ്ട്. ലോക്ഡൗണിൽ രാജ്യത്തിന് അകത്തും പുറത്തുമായി കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികളുണ്ട്. ഗതാഗതമാർഗ്ഗങ്ങൾ തുറന്നു കൊടുക്കുമ്പോൾ തിരിച്ചെത്തുന്ന ഇവരിലൂടെ രോഗം വീണ്ടും വ്യാപിക്കാനുളള സാധ്യതയുള്ളതിനാലാണ് പുതിയ തയ്യാറെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...