ഒമാനിൽ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി ; രേഖകളില്ലാത്തവര്‍ക്കെതിരെ നടപടിയില്ല , ചികിത്സ സൗജന്യം

For full experience, Download our mobile application:
Get it on Google Play

മസ്‍കറ്റ് : ഒമാനില്‍ സ്ഥിര താമസക്കാരായ എല്ലാ വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനയും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരും രേഖകളുടെ കാലാവധി കഴിഞ്ഞവരുമായ വിദേശികളും ഈ പരിശോധന നടത്തണമെന്നും ഒമാൻ സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒമാനിൽ താമസിച്ചു വരുന്ന എല്ലാ വിദേശികളും പരിശോധനില്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് 19 മൂലം ഒരു വനിത മരിച്ചതായി ഇന്നലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് 19 ബാധിച്ച് ഒമാനിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കൊവിഡ് വൈറസ് ബാധമൂലം ഒമാനിൽ ആദ്യമായാണ് ഒരു വിദേശിക്ക് ജീവന്‍ നഷ്ടമായത്. മസ്‍കറ്റ് സ്വദേശികളായ രണ്ട് സ്വദേശികളായിരുന്നു നേരത്തെ മരിച്ചത്. ഇരുവര്‍ക്കും 70 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നു. ഇന്നലെ 38 പേർക്ക് കൂടി ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 457 ലെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...