കൊവിഡിന് ​ഗുഡ് ബൈ പറഞ്ഞത് 14 പേർ ; കാസർഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്  : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർഗോഡിന് ഇന്ന് ആശ്വാസ ദിനം. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗി ഉൾപ്പടെ 14 കാസർഗോഡ്  സ്വദേശികളാണ് രോ​ഗം ഭേദമായി ഇന്ന് ആശുപത്രി വിടുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് ആറ് പേരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എട്ട് കാസർഗോഡ് സ്വദേശികളുമാണ് ആശുപത്രി വിടുന്നത്.

സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗിയായ കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്ന് മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ്​ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർ ആശുപത്രി വിട്ടത്. നിലവിൽ 161 പേരാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയിരുന്നത്. ഇതിൽ ആദ്യമായാണ് ഇത്രയും പേർ രോഗം ഭേദമായി ആശുപത്രി വിടുന്നത്. നേരത്തെ അഞ്ച് പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതോടെ കാസർഗോഡ് ജില്ലയിൽ രോഗം ഭേ​ദമായവരുടെ എണ്ണം 18 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...