കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സഹായഹസ്തം ; വായ്പാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ലോക്ക്ഡൗണ്‍ മൂലം ഉണ്ടാകാവുന്ന തൊഴില്‍നഷ്ടവും അതിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് അടിയന്തര വായ്പാസഹായം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2018 ല്‍ നടപ്പിലാക്കിയ ആര്‍.കെ.എല്‍.എസ് പദ്ധതിയുടെ മാതൃകയില്‍ സര്‍ക്കാരും ബാങ്കും കുടുംബശ്രീയും ചേര്‍ന്ന് അയല്‍ക്കൂട്ട വായ്പ പദ്ധതിയായാണ് ഇതു നടപ്പിലാക്കുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ കോവിഡ് 19 എന്ന മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന വരുമാനം നിലച്ചുപോയ കുടുംബങ്ങളിലെ കുടുംബ്രശീ അംഗങ്ങളാണ് ഈ വായ്പ പദ്ധതിയില്‍ ഉള്‍പ്പെടുക.

അയല്‍ക്കൂട്ട അംഗത്തിന് അല്ലെങ്കില്‍ കുടുംബത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും അവരുടെ സാമ്പത്തിക സ്ഥിതിക്കും ആനുപാതികമായി ഒരംഗത്തിന് 5000, 10000, 15000 എന്നിങ്ങനെ പരമാവധി 20,000 രൂപ വരെയാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്. അയല്‍ക്കൂട്ടത്തിനു ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വായ്പാ തുക 60,000 രൂപയും പരമാവധി വായ്പത്തുക 2.4 ലക്ഷം രൂപയുമാണ്. ഗുണഭോക്താവിന്റെ വായ്പാപരിധി ഓരോ അയല്‍ക്കൂട്ടവും നിശ്ചയിക്കണം. ആറു മാസം മൊറട്ടോറിയം ഉള്‍പ്പെടെ 36 മാസം ആയിരിക്കും വായ്പാ കാലാവധി. ഒമ്പതു ശതമാനമാണു പലിശനിരക്ക്. പലിശ വാര്‍ഷിക ഗഡുക്കളായി സര്‍ക്കാര്‍ കുടുംബശ്രീ മുഖാന്തിരം അനുവദിക്കും.
കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സി ഡി എസ്) യില്‍ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്തതും 2018-19 വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലാത്തതുമായ അയല്‍ക്കൂട്ടങ്ങള്‍ക്കു വായ്പ ലഭിക്കുന്നതല്ല. വായ്പ തിരിച്ചടവില്‍ മുടക്കം വരുത്താത്ത നിലവില്‍ രണ്ടില്‍ കൂടുതല്‍ വായ്പ ഇല്ലാത്ത അയല്‍ക്കൂട്ടങ്ങള്‍ക്കാണു വായ്പ ലഭിക്കുക. കോവിഡ് 19 ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ 10,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന കുടുംബശ്രീ കുടുംബങ്ങള്‍ക്കും വായ്പ ലഭിക്കില്ല. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ സിഡിഎസ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അഫിലിയേറ്റ് ചെയ്യാന്‍ കഴിയാതെ വന്ന അയല്‍ക്കൂട്ടങ്ങളെ പ്രത്യേക സാഹചര്യത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...