കടലിൻ്റെ നിറത്തിൽ വലിയ വ്യത്യാസം കണ്ട സംഭവത്തിൽ വിശദീകരണവുമായി കുഫോസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചിൽ നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചുവരെ അടുത്ത ദിവസങ്ങളിൽ കടലിൻ്റെ നിറത്തിൽ വലിയ വ്യത്യാസം കണ്ട സംഭവത്തിൽ വിശദീകരണവുമായി കുഫോസ്(കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല). കുഫോസ് നടത്തിയ ജല സാമ്പിള്‍ പരിശോധനയിൽ നോക്റ്റിലൂക്ക എന്ന സൂക്ഷ്മ ജീവിയുടെ വളരെ കൂടുതലായ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് സാധാരണയായി “റെഡ് ടൈഡ്‌” എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണ്. നോക്റ്റിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ്. ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം വർധിക്കുകയും കടൽചുവപ്പായി തോന്നാൻ കാരണമാവുകയും ചെയ്യാറുണ്ട്.

പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണങ്ങളിൽ, ഈ പ്ലവഗങ്ങൾ ഉള്ള പ്രദേശത്ത് മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി അവർ അറിയിച്ചു. ഇവർ ഈ പ്ലവഗങ്ങളെ “പോള” എന്ന പേരിലാണ് സാധാരണയായി വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇൻകോയിസുമായി (INCOIS) ബന്ധപ്പെടുകയും ചെയ്തു. പക്ഷേ, മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായില്ല. അതിനിടെ കുഫോസിന്‍റെ ഗവേഷകസംഘം സംഭവത്തിന് പിന്നിലുള്ള പരിസ്ഥിതി ഘടകങ്ങൾ വ്യക്തമാക്കുന്നതിനായി വിശദമായ പരിശോധന തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...