ഓണാഘോഷം ലളിതമാക്കി കുഴിക്കാല സ്‌കൂളും വയനാടിനാെപ്പം

For full experience, Download our mobile application:
Get it on Google Play

കുഴിക്കാല : ആഘോഷ പരിപാടികൾ ലളിതമാക്കി ‘സ്‌കൂളും നാടും വയനാടിനോടൊപ്പം ‘ എന്ന വ്യത്യസ്ത പരിപാടിയുമായി ഓണം ആഘോഷിച്ച് കുഴിക്കാലാ സി.എം.എസ്.എൽ.പി സ്​കൂൾ. പങ്കെടുത്തവർക്ക് സദ്യ ഒഴിവാക്കി ഒരു ഗ്ലാസ് പായസം മാത്രം നൽകി. വയനാട് ഉരുൾപൊട്ടലിനു മുമ്പും ശേഷവും ‘എന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും തങ്ങളുടെ സ്‌കൂൾ അനുഭവവും കലാപരിപാടികളും അവതരിപ്പിക്കാൻ അവസരം ഒരുക്കി. 21 കുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൂർവവിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും സ്‌കൂൾ അങ്കണത്തിൽ തയ്യാറാക്കിയ നിക്ഷേപ പെട്ടിയിൽ വയനാടിനു വേണ്ടി ചെറുതും വലുതുമായ തുകകൾ പേരോ തുകയോ അടയാളങ്ങളോ ഇല്ലാതെ കവറിലിട്ട് നിക്ഷേപിക്കാൻ അവസരമുണ്ടായിരുന്നു. ലഭ്യമായ 26,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് വേണ്ടി ജില്ലാ കളക്ടർ പ്രേം കൃഷ്ണന് കൈമാറി. സ്‌കൂൾ കറസ്‌പോണ്ടന്റ് റവ.പ്രിൻസ് ജോൺ, പ്രധാന അദ്ധ്യാപിക മിനി ദാനിയേൽ, പി.ടി.എ പ്രതിനിധികളായ സുധീപ് ഗോപി, സജി എം.ടി, അദ്ധ്യാപകരായ സുനിമോൾ ദാനിയേൽ, നീതു ജോൺ, ബിബിത.ടി.വി എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...