പത്തനംതിട്ട: കുലശേഖരപതി മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷ പരിപാടികൾ സെപ്തംബർ രണ്ടിന് കുലശേഖരപതി മില്ലത്ത് നഗറിൽ നടക്കും. രാവിലെ 9 ന് കലാ-കായിക മത്സരങ്ങൾ ആരംഭിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം എ. ഗോകുലേന്ദ്രൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി അഹമ്മദ് ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. ബാലവേദിയുടെ ഉദ്ഘാടനം കവി കാശിനാഥനും വനിതാവേദി ഉദ്ഘാടനം ആർക്കിടെക്ട് ഷഹ്ന ഹനീഫും നിർവ്വഹിക്കും.
വൈകിട്ട് 4.30 ന് സാംസ്കാരിക സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മത്സ്യബോർഡ് അംഗം സക്കീർ അലങ്കാരത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ സമ്മാനദാനം നിർവഹിക്കും. ആയുർവേദത്തിലൂടെ വന്ധ്യതാ ചികിത്സയിൽ അത്ഭുതം സൃഷ്ടിച്ച ഡോ. വഹീദാ റഹ്മാൻ, മിമിക്സ് രംഗത്ത് ശുദ്ധ ഹാസ്യവുമായി 31 വർഷം പിന്നിടുന്ന ചലച്ചിത്ര താരം താജ് പത്തനംതിട്ട എന്നിവരെ വേദിയിൽ ആദരിക്കും.
മുനിസിപ്പൽ കൗൺസിലർമാരായ എ.സുരേഷ് കുമാർ, എ.അഷറഫ്, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ വെള്ളാപ്പള്ളി, നാഷണൽ ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി അഡ്വ.എ.എം. ആബിദ്, ജമാഅത്ത് പ്രസിഡന്റ് അൻസാർ മുഹമ്മദ്, മില്ലത്ത് ലൈബ്രറി പ്രസിഡന്റ് എ.എസ്.എം.ഹനീഫ, വൈസ് പ്രസിഡന്റ് ബിജു മുസ്തഫ, അഡ്വ. എൻ. മുഹമ്മദ് അൻസാരി, ഡോ. ജിഹാസ് ഖാൻ, റ്റി.പി.ശശാങ്കൻ, അബ്ദുൽ ഷുക്കൂർ, എസ്. ശിഹാബ് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6 ന് കലാരംഗ് അവതരിപ്പിക്കുന്ന ‘കിടിലൻ ചിരി ഉത്സവം’ കോമഡി ഷോയും കലാപരിപാടികളും ഉണ്ടായിരിക്കും.