പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം ; കരാര്‍ കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിഅന്വേഷണ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിര്‍മാണത്തിനിടെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പരിശോധിച്ച്‌ ഉടന്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍ അറിയിച്ചു. വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ബുധനാഴ്ചയാണ്. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നു വീണത് മേയ് 16നാണ്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല. സംഭവം നടക്കുമ്പോള്‍ പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അസിസ്റ്റന്റ് എന്‍ജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. ബീമുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഗൗരവമുള്ള ജോലികള്‍ നടക്കുമ്പോള്‍ പദ്ധതി ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ജിനീയര്‍മാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നു. പകരം ചുമതല നല്‍കാതിരുന്നത് കാഷ്വല്‍ ലീവായതിനാലാണെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തിനു നല്‍കിയ വിശദീകരണം. അസിസ്റ്റന്റ് എന്‍ജിനീയര്‍ മറ്റൊരു നിര്‍മാണ സ്ഥലത്തായിരുന്നു എന്നതാണ് റിപ്പോര്‍ട്ടിലുള്ള മറ്റൊരു വിശദീകരണം.

കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമായിരുന്നു ബീം സ്ഥാപിക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നത്. ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കല്‍ പ്രവൃത്തികള്‍. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്‌ ബീമുകള്‍ ഉയര്‍ത്തുമ്ബോള്‍ ഒരു ജാക്കി തകരാറിലായതാണ് ബീമുകള്‍ തകരാന്‍ കാരണമായതെന്നായിരുന്നു കരാറുകാരുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...