യു.എ.ഇയിൽ കോവിഡ് രോഗികൾ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1,031 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 14ന് ശേഷം ഇതാദ്യമായാണ് യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ചികിത്സയിലായിരുന്ന 712 കൊവിഡ് രോഗികൾ രോഗമുക്തി നേടി.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും രാജ്യത്ത് മരണസംഖ്യ താഴ്ന്ന നിലയിൽ തുടരുന്നത് ആശ്വാസകരമാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2,86,851 പുതിയ കോവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്ത് പുതിയ കേസുകൾ കണ്ടെത്തിയത്. ഇതുവരെ 913,984 പേർക്കാണ് യുഎഇയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 8,96,448 പേർ ഇതിനകം രോഗമുക്തി നേടി. 2,305 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 15,231 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള നിബന്ധനകൾ വിമാനക്കമ്പനികൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...