പണം മോഷ്ടിച്ചവരെ പിടികൂടാൻ വീട്ടമ്മ ഓട്ടോറിക്ഷയിൽ പിന്നാലെ പോയി ബസ് തടഞ്ഞു ; 2 സ്ത്രീകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുമരകം: ബസിൽ പണം മോഷ്ടിച്ചവരെ പിടികൂടാൻ വീട്ടമ്മ ഓട്ടോറിക്ഷയിൽ പിന്നാലെപ്പോയി ബസ് തടഞ്ഞു. തുടർന്നു 2 സ്ത്രീകളെ പിടികൂടി പോലീസിനു കൈമാറി. ഇന്നലെ വൈകിട്ട് ആറിനാണു സംഭവം. തിരുവാർപ്പ് പുള്ളാശേരി അനൂപിന്റെ ഭാര്യ അശ്വനിയുടെ ബാഗിൽ നിന്നു 2400 രൂപയാണു നഷ്ടപ്പെട്ടത്. കോട്ടയത്തു നിന്നു കുമരകത്തേക്കു പോയ ബസിൽ ചാലുകുന്നിൽ നിന്നു കയറിയ അശ്വനി ഇല്ലിക്കൽ കവലയിൽ ഇറങ്ങി. കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ബാഗ് പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടത് അറിയുന്നത്. ബസിൽ മാസ്ക് ധരിച്ച 2 സ്ത്രീകളെ അശ്വനി കണ്ടിരുന്നു. ഇവരാകാം മോഷണം നടത്തിയതെന്ന നിഗമനത്തിൽ ഒരു ഓട്ടോ വിളിച്ചു ബസിനു പിന്നാലെ വിട്ടു.

ബസ് മരുതനകലുങ്കിനു സമീപമെത്തിയപ്പോൾ തടഞ്ഞു. തുടർന്ന് അശ്വനി, സംശയമുണ്ടായിരുന്ന 2 സ്ത്രീകളെ പരിശോധിച്ചു. ഈ സമയം, കൈവശമുണ്ടായിരുന്ന പണം ഇവർ ബസിലിട്ടു. പോലീസ് എത്തി പരാതിക്കാരിയെയും ആരോപണവിധേയരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബസിൽനിന്ന് ഒരു പഴ്സും പോലീസിനു കിട്ടി. ഇതും മോഷ്ടിച്ചതാണെന്നു കരുതുന്നു. ഇതിലെ ഐഡി കാർഡ് പോലീസ് പരിശോധിച്ചപ്പോൾ താഴത്തങ്ങാടി സ്വദേശിനിയുടേതാണെന്നു മനസ്സിലായിട്ടുണ്ട്. ഇതരസംസ്ഥാനത്തു നിന്നുള്ളവരാണ് ആരോപണവിധേയരായ സ്ത്രീകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...