കുംഭമേളയിലെ ടെസ്റ്റ് പോസിറ്റിവിറ്റിയിലെ അപാകതക്കു കാരണം ലാബുകള്‍ നടത്തിയ ക്രമക്കേട് : ഇ.ഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനയിൽ ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായെന്ന് ഇഡി. ഇതാണ് പോസിറ്റീവിറ്റി റേറ്റിലെ അപാകതയ്ക്ക് കാരണമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്തരാഖണ്ഡിലെ കുംഭമേളയക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനാ റിപ്പോർട്ടുകളിൽ വ്യാപകമായ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇ.ഡിക്ക് പരാതി നൽകിയിരുന്നു.

പരിശോധന നടത്തിയെന്ന് പറയുന്ന പലരും കുംഭമേളയ്ക്ക് എത്തിയത് പോലുമില്ല. തെറ്റായ പരിശോധനാ റിപ്പോർട്ട് നൽകിയതോടെ 0.18 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് 5.3 ശതമാനമായിരുന്നു.

കുംഭമേളയ്ക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താൻ അഞ്ച് ലാബുകളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ കൃത്യമായി പരിശോധന നടത്താതെ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് ലാബുകൾ പണം തട്ടിയെന്നാണ് ഇ.ഡി പറയുന്നത്. ലാബുകളിലെ ചില ജീവനക്കാരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു.

ടെസ്റ്റ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയാണ് പണം തട്ടിയിരുന്നത്. വ്യാജ ബില്ലുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു. ലാബുകൾക്ക് പരിശോധന നടത്തുന്നതിനായി ഇതുവരെ 3.4 കോടിയോളം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...