പത്തനംതിട്ട : കുമ്പഴയിൽ വയോധികയായ ജാനകി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത് എന്ന് പോലീസ്. മയിൽസാമിയുടെ അകന്ന ബന്ധുവായ ഭൂപതിയെയായിരുന്നു കൊല്ലപ്പെട്ട ജാനകിയുടെ സഹായിയായി മക്കൾ നിയോഗിച്ചിരുന്നത്. ഭൂപതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പ്രതി തന്നെയാണ് കൃത്യം ചെയ്തെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി പോലീസ് പറഞ്ഞു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭൂപതി തമിഴ്നാട്ടില്‍പോയശേഷം ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഇതിനിടെ ഭൂപതിയുമായി മയിൽസ്വാമി വഴക്കുണ്ടായി ഇതിൽ നിന്നുണ്ടായ ദേഷ്യത്തിലാണ് മയിൽസാമി ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഭൂപതിയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന കത്ത് എഴുതി വെച്ചതിനു ശേഷമാണ് മയിൽസ്വാമി 92 വയസ്സുള്ള ജാനകിയെ കൊലപ്പെടുത്തിയത്. കുറിപ്പ് ശാസ്ത്രീയ പരിശോധനക്കായി പോലീസ് അയച്ചിട്ടുണ്ട്. കൈയക്ഷരം മയിൽ സാമിയുടേത് തന്നെയാണെന്ന് പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.
നാലുവര്‍ഷമായി കുമ്പഴ മനയത്തു വീട്ടില്‍ ജാനകിക്ക് സഹായങ്ങളുമായി കഴിഞ്ഞു വരുകയായിരുന്നു മയില്‍സാമി. ജാനകിക്ക് ഭക്ഷണം പാകം ചെയ്യുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും ഇയാളായിരുന്നു. സംഭവശേഷം എലിവിഷം കഴിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മയിൽസാമി അപകടനില തരണംചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിൻ്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ന്യുമാെൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.