പത്തനംതിട്ട : ടി.കെ റോഡിലെ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. നഗരസഭയിലെ നാല് വാര്‍ഡുകള്‍ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഏഴു ദിവസത്തേക്കാണ് നടപടി. കണ്ടയിൻമെന്റ് സോണില്‍ അകത്തേക്കോ പുറത്തേക്കോ ആളുകളെയോ വാഹനങ്ങളെയോ കടത്തിവിടില്ല. 24 മണിക്കൂര്‍ പോലീസ് കാവലും എല്ലാഭാഗത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് മൈലപ്ര വഴി കുമ്പഴയില്‍ എത്താം.
പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13 കുലശേഖരപതി (കൌണ്‍സിലര്‍ – അന്‍സാര്‍ മുഹമ്മദ് ), വാര്‍ഡ് 21 കുമ്പഴ വെസ്റ്റ് (കൌണ്‍സിലര്‍ – അമീന ഹൈദരാലി), വാര്‍ഡ് 22 ചുട്ടിപ്പാറ ഈസ്റ്റ് ( കൌണ്‍സിലര്‍ – എ.സഗീര്‍, വൈസ് ചെയര്‍മാന്‍), വാര്‍ഡ് 23 ചുട്ടിപ്പാറ ( കൌണ്‍സിലര്‍ – റജീന ഷെരീഫ്) എന്നീ വാര്‍ഡുകളാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.