മരണത്തിലും അവര്‍ ഒന്നിച്ചു ; ഭാര്യയുടെ വിലാപയാത്ര ആരംഭിച്ചപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു – സംസ്കാരം ഇന്ന് മൂന്നു മണിക്ക് കുമ്പഴയില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : മരണത്തിലും അവര്‍ ഒന്നിച്ചു, ഭാര്യയുടെ മൃതദേഹം സംസ്കാരത്തിന്‌  വീട്ടില്‍ നിന്ന് എടുത്തപ്പോള്‍  ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കുമ്പഴ തോട്ടുവശത്ത് പനംതോപ്പില്‍ സൂസമ്മ(84) യുടെ സംസ്കാരം ഇന്ന് 12 മണിക്ക്  കുമ്പഴ സെന്റ്‌ മേരീസ് കത്തോലിക്കാ പള്ളിയില്‍ നടത്തുന്നതിന്റെ ഭാഗമായി വീട്ടിലെ ശുശ്രൂഷ 11 മണിയോടെ പൂര്‍ത്തിയാക്കി വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് സ്റ്റീഫന്‍ ജോസഫ് (പാപ്പച്ചന്‍ -87) കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഇദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. പാപ്പച്ചന്റെ മരണം സ്ഥിരീകരിച്ചതോടെ സൂസമ്മയുടെ മൃതശരീരവുമായി ബന്ധുക്കള്‍ പള്ളിയില്‍ കാത്തിരിക്കുകയാണ്. പോലീസ് നടപടികള്‍ക്ക് ശേഷം ഇന്ന് മൂന്നു മണിയോടെ ഇരുവരെയും ഒന്നിച്ച് സംസ്കരിക്കും. മക്കള്‍ – ജാസ്മി, ജയിംസ്, ജെസ്സി, ജിജി, ജോണ്‍സണ്‍. മരുമക്കള്‍ – മാത്യു, സിനി, തങ്കച്ചന്‍, സലിം, ലീന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...