നോക്കുകുത്തിയായി പത്തനംതിട്ട നഗരസഭയുടെ വഴിയിടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നോക്കുകുത്തിയായി പത്തനംതിട്ട നഗരസഭയുടെ വഴിയിടം. കുമ്പഴ ഓപ്പണ്‍‌ സ്റ്റേജിനു സമീപത്താണ് അനാഥപ്രേതം പോലെ ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റും കാട് വളര്‍ന്ന് വനംപോലെയായിക്കഴിഞ്ഞു. ഇതിനോട്‌ ചേര്‍ന്നാണ് കുമ്പഴ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരുന്ന സ്ഥലമാണ് ഇത്. എന്നാല്‍ ഇങ്ങനെ ഒരു  വഴിയിടം ഇവിടെയുണ്ടെന്ന് പലര്‍ക്കും അറിയില്ല. പ്രധാന റോഡില്‍ ജനങ്ങള്‍ കാണുന്ന സ്ഥലത്ത് നിര്‍മ്മിക്കേണ്ട കെട്ടിടമാണ് ആരും കാണാത്ത സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്നത്. കരാറുകാര്‍ക്ക് പണം നല്‍കാനുള്ള ഒരു പദ്ധതി മാത്രമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു.

ആശുപത്രിയില്‍ വരുന്നവര്‍ക്കോ നാട്ടുകാര്‍ക്കോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ കുമ്പഴയില്‍ യാതൊരു സൌകര്യവുമില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് വഴിയിടം പണിതെങ്കിലും അത് ഇതുവരെ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടില്ല. സമീപത്തെ വ്യാപാരികളും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. വാര്‍ഡ്‌ കൌണ്‍സിലര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നഗരസഭയുടെ പണം ചെലവഴിച്ച് പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഇതില്‍ പലതും ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്നില്ല. സൂര്യന്‍ അസ്തമിച്ചാല്‍ പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴ ഇരുട്ടിലാണ്. ഹൈമാസ്റ്റ് കണ്ണടച്ചിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു. വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...