മീനങ്ങാടിയില്‍ കടുവയിറങ്ങി ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മീനങ്ങാടി : നാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവ. മീനങ്ങാടി മൈലമ്പാടിയിലെ റോഡിന് മുന്നിലൂടെ കടുവ നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞു.
പുലര്‍ച്ചെ മൂന്ന് മണിക്കുള്ള ദൃശ്യമാണിത്. പുല്ലുമല, മൈലമ്പാടി പ്രദേശങ്ങളില്‍ നേരത്തെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച പാതി ഭക്ഷിച്ച നിലയില്‍ മാനിനെ ജനവാസ മേഖലയില്‍ കണ്ടിരുന്നു. ഇതിന്റെ സമീപത്തെ റോഡിലൂടെയാണ് കടുവ നടന്നുപോവുന്നത്.നരവത്ത് ബിനുവിന്റെ വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.വീട്ടുകാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കടുവയുടെ ചിത്രങ്ങള്‍ കണ്ടത്.ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശിവരാമന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു.പ്രദേശത്ത് കൂട് സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. കടുവ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വീടുകള്‍ ഉണ്ട്. കടുവയെ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ഴിഞ്ഞയാഴ്ചയാണ് ബത്തേരി വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനം വകുപ്പ് കൂട് സ്ഥാപിച്ച്‌ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....